പാശ്ചാത്യ രീതികളെയും ശീലങ്ങളെയും അനുകരിക്കാനുള്ള പ്രവണത ബ്രിട്ടീഷുകാര്‍ നമ്മെ അടിമകളാക്കിയിരുന്ന കാലം മുതല്‍ക്കേ ഇന്ത്യയില്‍ ഉള്ളതാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടെങ്കിലും അവരുടെ പല ശീലങ്ങളും ഇന്ത്യയില്‍ നിലനിന്നുപോരുന്നുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് ആഢ്യത്തിന്റെയും സൗകര്യത്തിന്റെയും പേര് പറഞ്ഞ് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഉപയോഗിച്ചുവരുന്ന യൂറോപ്യന്‍ ക്ലോസറ്റ്. യൂറോപ്യന്‍ ക്ലോസറ്റ് ജനപ്രിയമായതോടെ വീടുകളിലും ഹോട്ടലുകളിലും എന്തിന് പൊതുശൗചാലയങ്ങളില്‍പ്പോലും ഇന്ത്യന്‍ ക്ലോസറ്റ് വയ്ക്കുന്നത് ആളുകള്‍ക്ക് കുറച്ചില്‍പ്പോലെയായി. ആര്‍ക്കും വലിയ താത്പര്യമില്ലെങ്കിലും സ്റ്റാറ്റസിന്റെ ഭാഗമായി യൂറോപ്പ്യന്‍ ക്ലോസറ്റ് ഉപയോഗിക്കാന്‍ പലരും നിര്‍ബന്ധിതരാവുകയാണ്. എന്നാല്‍ പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും ഉള്ള ഈ യൂറോപ്യന്‍ ക്ലോസറ്റുകള്‍ എത്രമാത്രം അപകടകാരികള്‍ ആണെന്ന് ആളുകള്‍ മനസിലാക്കുന്നില്ല. പൊതുസ്ഥലങ്ങളിലെല്ലാം ഉള്ള യൂറോപ്യന്‍ ക്ലോസറ്റുകളില്‍ ഇരുന്നു പോകുന്ന പലരും അവരുടെ പക്കലുള്ള ത്വക്ക്-രോഗങ്ങളും മറ്റും അവിടെ നിക്ഷേപിച്ചിട്ടാണ് പോകുന്നത്. പിന്നീട് വന്നിരിക്കുന്നവര്‍ അതെല്ലാം ഏറ്റു വാങ്ങുകയും സ്വന്തം വീട്ടില്‍ കൊണ്ടുപോയി അവിടുള്ളവര്‍ക്കും കൊടുക്കുന്നു.
ഭൂരിഭാഗം ആളുകള്‍ക്കും പറയാന്‍ പറ്റാത്തിടത്ത് ഉണ്ടാകുന്ന ചര്‍മ്മ രോഗങ്ങള്‍ ഇത്തരം ശീലങ്ങളില്‍ നിന്നുണ്ടാവുന്നതാണ്. ഇതേപോലുള്ള യൂറോപ്പ്യന്‍ ക്ലോസറ്റിന്റെ സംഭാവനയായി കിട്ടുന്ന അണുജന്യരോഗത്തിന് ഒരു ഉദാഹരണമാണ് ആളുകളെ അലട്ടുന്ന ഗുദകുട്ടകം. തുടകള്‍ക്കിടയില്‍ ക്ലോസറ്റില്‍ തൊടുന്ന ഭാഗത്തു കറുത്തു തടിച്ചു കിടക്കും. അവിടെ ചൊറിയുമ്പോള്‍ കനത്തില്‍ പൊളിഞ്ഞു വരികയും ചെയ്യും. ചൊറിയുമ്പോള്‍ നഖത്തിനിടയിലോ മറ്റോ പറ്റിപ്പിടിക്കുകയും പിന്നീട് ആഹാരത്തിലൂടെ ഈ അണുക്കള്‍ ശരീരത്തിനുള്ളില്‍ എത്തുകയും ചെയ്യും. ഈ പണികളൊക്കെ കിട്ടിയാല്‍ പുറത്തു പറയാതെ സ്വയം ചികിത്സിക്കാനാണ് പലരും ശ്രമിക്കുക. അതിനു വേണ്ടി പലര്‍ക്കും ബാത്ത്‌റൂമില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ തന്നെയുണ്ടാകും. ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാലും ഈ രോഗങ്ങള്‍ വന്നും പോയും ഇരിക്കും. വീട്ടില്‍ ഒരാള്‍ക്ക് ഈ ചര്‍മ്മ രോഗം പിടിപെട്ടാല്‍ വീട്ടിലെ യൂറോപ്പ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്നവര്‍ക്കും തുടര്‍ന്ന് ഈ രോഗങ്ങള്‍ ഉണ്ടാകും എന്നതില്‍ യാതൊരു സംശയവും ഇല്ല.
പല ഉദരരോഗങ്ങളും ഇല്ലാതാക്കാനും യൂറോപ്യന്‍ ക്ലോസറ്റ് ഒഴിവാക്കുന്നത് സഹായിക്കും. മനുഷ്യര്‍ യൂറോപ്യന്‍ ക്ലോസറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കുടല്‍ സംബന്ധമായ പല രോഗങ്ങളും ഇത്രയും പടര്‍ന്നതെന്ന് അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നുണ്ട്. യൂറോപ്യന്‍ ക്ലോസറ്റുകള്‍ ഉപയോഗിക്കുന്നവര്‍ ഇരിക്കുന്നത് 90 ഡിഗ്രി കോണില്‍ ആയതു കൊണ്ട് കുടലിനു കീഴ്ഭാഗത്തെ റെക്ടല്‍ ആംഗിള്‍ നിവരില്ല. അതുകൊണ്ട് തന്നെ നല്ല ശക്തിയില്‍ ശ്രമിച്ചാല്‍ മാത്രമേ ശോധന നടക്കുകയുള്ളൂ. ഈ ബല പ്രയോഗം ആണ് കുടല്‍ രോഗങ്ങള്‍ക്കും പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്ലോസറ്റ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ചര്‍മ്മങ്ങള്‍ക്ക് ബാധിക്കുന്ന രോഗങ്ങള്‍ യാതൊരു കാരണ വശാലും പിടിപെടില്ല.
കൂടാതെ ഇന്ത്യന്‍ ടൈപ്പ് ക്ലോസറ്റ് ഉപയോഗിക്കുകയാണെങ്കില്‍ കുടലിനു കീഴ്ഭാഗത്തെ റെക്ടല്‍ ആംഗിള്‍ നിവര്‍ന്ന് വരികയും മലശോധന വളരെ ആയാസ രഹിതമായി മാറുകയും ചെയ്യുന്നു. ഇന്ത്യന്‍ ക്ലോസറ്റ് ഉപയോഗിക്കുന്നതിന് ധാരാളം പ്രയോജനങ്ങള്‍ ഉണ്ട്. രക്തശുദ്ധി കൈവരുന്നു. കുടലിനെ ബാധിക്കുന്ന കാന്‍സറുകള്‍ ബാധിക്കില്ല. പൈല്‍സ് (അര്‍ശസ്), ഫിഷര്‍, ഫിസ്റ്റുല തുടങ്ങിയ അപകടകാരികളായ രോഗങ്ങള്‍ ഉണ്ടാകില്ല. പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് വീക്കം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. സ്ത്രീകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന മൂത്രത്തില്‍ പഴുപ്പ് രോഗം ഇലാതാക്കുന്നു. അപ്പെന്റിസൈറ്റിസ് രോഗം ഉണ്ടാകില്ല. ദഹനം വളരെ സുഗമമാകുന്നു, ഗ്യാസ് ശല്ല്യം മാറുന്നു. നടുവേദന, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങള്‍ എല്ലാം തന്നെ അകറ്റുകയും ചെയ്യുന്നു. വിവിധ മേഖലയിലുള്ള ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ് ഇക്കാര്യങ്ങള്‍. യുവാക്കളെങ്കിലും ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.