കൊച്ചി: യൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലെ മദ്യക്കുപ്പികളില്‍ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കാന്‍ ഇന്ത്യ നയതന്ത്ര നടപടി സ്വീകരിക്കണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത നേതൃസമ്മേളനം ആവശ്യപ്പെട്ടു.
മദ്യക്കുപ്പികളില്‍ രാഷ്ട്രപിതാവിന്റെ ചിത്രം ദേശീയപതാകയുടെ നിറമായ മൂവര്ണക്കളറില് പതിച്ചു കുപ്പിയില്‍ മഹാത്മ എന്ന പേര് നല്‍കിയിരിക്കുന്നത് അങ്ങേയറ്റം അവഹേളനവും പ്രതിഷേധാര്‍ഹവുമാണ്. ഇത് സ്വാതന്ത്ര്യ സമര നേതാവിനോടുള്ള കടുത്ത അനാദരവാണെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരെവീട്ടില്‍ ആമുഖ പ്രഭാഷണം നടത്തി.
ഭാരവാഹികളയായ സിസ്റ്റര്‍ റോസ്മിന്‍, ചാണ്ടി ജോസ്, എം.പി. ജോസി, ഷൈബി പാപ്പച്ചന്, സുഭാഷ് ജോര്‍ജ്, കെ.എ. റപ്പായി, കെ.വി. ജോണി, കെ.ഒ. ജോയി, സിസ്റ്റര്‍ മരിയൂസ, സിസ്റ്റര്‍ ബിനീസി, സിസ്റ്റര്‍ ആന്സില, സിസ്റ്റര്‍ മരിയറ്റ എന്നിവര്‍ പ്രസംഗിച്ചു. ഓഗസ്റ്റ് 13നു രാവിലെ ഒൻപതു മുതല്‍ സമിതിയുടെ നേതൃത്വത്തില്‍ അതിരൂപത തലത്തില്‍ വൈദികര്‍, സിസ്റ്റേഴ്സ്, അല്മായര് എന്നിവര്‍ക്കായി എകദിന റിസോഴ്സ് ടീം പരീശീലന ക്യാമ്പ് അങ്കമാലിയില്‍ നടക്കും. രജിസ്ട്രേഷന് സൗജന്യം. ഫോണ്‍: 9847045678