രാജാധിരാജ (2014) എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ഈവ സൂരജ് ക്രിസ്റ്റഫര്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നു.
മമ്മൂട്ടിയുടെയും റായ് ലക്ഷ്മിയുടെയും മകളായ ശ്രീദര്‍ഗ എന്ന കഥാ പാത്രത്തെയാണ് ബാലതാരമായിരുന്ന ഈവ രാജാധിരാജയില്‍ അവതരിപ്പിച്ചത്.
ശങ്കരനും മോഹനനും, ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, ഈ അടുത്തകാലത്ത്, മാറ്റിനി, ഹൗസ് ഫുള്‍, നിര്‍ണായകം, ഹാപ്പി ജേര്‍ണി, മെമ്മറീസ് എന്നിവയാണ് ഈവ അഭിനയിച്ച മുന്‍ ചിത്രങ്ങള്‍.
ഒരു തെലുങ്ക് ചിത്രത്തിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതു കാരണം കുറച്ചുകാലം സിനിമയില്‍ നിന്നു മാറിനില്‍ക്കേണ്ടിവന്നു. അമല്‍നീരദിന്റെ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വത്തിലൂടെയാണ് ഈവ വീണ്ടും സിനിമയില്‍ തിളങ്ങാനൊരുങ്ങുന്നത്.
മമ്മൂക്കയുടെ ചിത്രത്തിലൂടെ റീഎന്‍ട്രി ഉണ്ടാകണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും അതു സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഈവ പറഞ്ഞു.
മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ഒരു പരസ്യചിത്രം കണ്ടിട്ടായിരുന്നു ഈവയെ അമല്‍ നീരദ് പുതിയ സിനിമയിലേക്ക് വിളിച്ചത്.
ആറു വര്‍ഷങ്ങള്‍ക്കു ശേഷം ലൊക്കേഷനില്‍ വച്ച് കണ്ടപ്പോള്‍ മമ്മൂക്ക തിരിച്ചറിഞ്ഞതും കുശലാന്വേഷണം നടത്തിയതും മറക്കാനാവാത്ത അനുഭവമാണെന്ന് ഈവ പറഞ്ഞു.
നല്ലൊരു കഥാപാത്രത്തെയാണ് ഈവ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. എറണാകുളം ആലുവ ജ്യോതിനിവാസ് പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ കോമേഴ്സ് വിദ്യാര്‍ഥിനിയാണ് ഈവ.
ഈവയുടെ അനുജത്തി ആയിന സൂരജും ബാലതാരമാണ്. പുലിമുരുകന്, പഞ്ചവര്ണ തത്ത ഉള്‍പ്പെടെ ആറോളം ചിത്രങ്ങളില്‍ ആയിന അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ തീര്‍പ്പ് ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.
-റഹിം പനവൂര്‍