വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്ത മകളായ മലിയ സിഗരറ്റ് വലിച്ച് പുക വിടുന്ന വീഡിയോ സോഷ്യൽ മീഡിയ ആഘോഷിക്കുന്നതിനെതിരെ വിമർശനവുമായി മുൻ പ്രസിഡന്റുമാരുടെ മക്കൾ രംഗത്ത്. പ്രായപൂർത്തിയായ പെൺകുട്ടിയുടെ സ്വകാര്യജീവിതത്തിൽ അതിക്രമിച്ചു കടക്കരുത്. മലിയയുടെ സ്വകാര്യതയെ മാനിക്കണമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക പറഞ്ഞു.
ഹാർവഡ് സർവകലാശാലയിൽ പഠിക്കുന്ന മലിയ സുഹൃത്തിനെ ചുംബിക്കുന്നതിന്റെയും സിഗരറ്റ് വലിക്കുന്നതിന്റെയും വീഡിയോ നേരത്തേ വൈറലായിരുന്നു. ഇന്റർനെറ്റിൽ ‘ക്ലിക്ക്’ ചെയ്തു കണ്ടു രസിക്കാനുള്ളതല്ല മലിയയുടെ സ്വകാര്യജീവിതമെന്ന് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ മകൾ ചെൽസി പറഞ്ഞു.