തൃശൂർ: സിഡ്നിയിൽ നടന്നുവരുന്ന ഓസ്ട്രേലിയൻ ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് മലയാളി പെൺകൊടി.
തൃശൂർ ജില്ലക്കാരിയായ എവ്ലിൻ ജോൺ ജിമ്മിയെന്ന പതിന്നാലുകാരിയാണ് 4×100 മീറ്റർ റിലേയിൽ (അണ്ടർ 16) അപൂർവ നേട്ടം കരസ്ഥമാക്കിയത്.
എവ്ലിനെ കൂടാതെ സിയന്ന ഫില്ലിസ്, കാറ്റെ നോലൻ, ഒലീവിയ ഡോഡ്സ് എന്നിവരടങ്ങിയ ടീം 47.28 സെക്കൻഡിൽ ഫിനിഷ് ചെയ്താണു റിക്കാർഡിട്ടത്.
വെസ്റ്റേൺ ഒാസ്ട്രേലിയയിലെ പെർത്ത് സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണു എവ്ലിന്റെ ടീം വിജയം കൊയ്തത്.
ചാന്പ്യൻഷിപ്പിലെ ഏക ഇന്ത്യൻ വംശജകൂടിയാണ് ഇൗ മിടുക്കി.100, 200, 4×200 റിലേ, ട്രിപ്പിൾ ജംപ് എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.
തൃശൂർ പേരാന്പ്ര തൊമ്മാന ജിമ്മിയുടെയും മാള പള്ളിപ്പുറം പ്ലാക്കൽ ലിൻസിയുടെയും മകളാണ്.