ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരി എന്ന നിലയിലാണ് നിലാന്‍ഷി പട്ടേല്‍ 2018ല്‍ തന്റെ 16-ാം വയസ്സില്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചത്.
ഇപ്പോഴിതാ നിലാന്‍ഷി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ആ മനോഹരമായ നീളന്‍ മുടി മുറിച്ചതിലൂടെയാണ്. നീണ്ട 12 വര്‍ഷത്തിനു ശേഷമാണ് ഈ കൗമാരക്കാരി തന്റെ മുടി മുറിക്കുന്നത്.
അഞ്ചടി ഏഴ് ഇഞ്ച് നീളം മുടിക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് ആറ് അടിയോളം മുടിക്ക് നീളം വെച്ചിരുന്നു. തന്റെ ഗിന്നസ് റെക്കോഡ് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരത്തില്‍ 12 വര്‍ഷത്തോളം നിലാന്‍ഷി മുടി വളര്‍ത്തിയത്. ആറ് വയസ് മുതല്‍ മുടി വെട്ടാതെ സൂക്ഷിക്കുകയായിരുന്നു.
ഡിസ്നിയുടെ നീളന്‍ മുടിക്കാരിയായ കാര്‍ട്ടൂണ്‍ കഥാപാത്രം റപുന്സലിനോടാണ് നിലാന്‍ഷിയെ എല്ലാവരും ഉപമിച്ചുകൊണ്ടിരുന്നത്.
നിലാന്‍ഷിയുടെ മുറിച്ച നീളന്‍ മുടി മ്യൂസിയത്തിലേക്ക് സംഭാവന നല്‍കും. മുടി എന്ത് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചെന്നും അമ്മയാണ് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്യാമെന്ന ആശയം പറഞ്ഞ് തന്നതെന്നും നിലാന്‍ഷി പറയുന്നു.