തെന്നിന്ത്യന്‍ സുന്ദരി സായ്പല്ലവി മലയാളികള്‍ക്ക് മലരാണ്. പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ സായ് പല്ലവിയെ മലയാളികള്‍ക്ക് അങ്ങു ബോധിച്ചു.പിന്നീട് കലി എന്ന മലയാള സിനിമയിലും സായ് പല്ലവി നായികയായെത്തി. മലയാളത്തില്‍ ചെയ്ത രണ്ട് ചിത്രങ്ങളിലും സായ് പല്ലവി ഗ്ലാമര്‍ വേഷത്തിലല്ല എത്തിയത്. ഫിദ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറിയത്. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കലക്ഷനും നേടി. ചിത്രത്തില്‍ നാട്ടിന് പുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ കൂടെ അല്പം ഗ്ലാമറസ്സായ വേഷങ്ങളും സായി ധരിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ കുഞ്ഞുടുപ്പിടാന്‍ തന്നെ സംവിധായകന് നിര്‍ബന്ധിച്ചപ്പോള്‍ സായ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ധാവണിയിലും സാരിയിലുമാണ് സായ് പല്ലവി ഫിദ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത വേഷം സിനിമയില്‍ ധരിക്കില്ല എന്ന് സായ് പല്ലവി നേരത്തെ വ്യക്തമാക്കിയതുമാണ്. മോഡേണ്‍ വേഷമാണെങ്കിലും തനിക്ക് കംഫര്‍ട്ടബിളായിരിക്കണം എന്നായിരുന്നു സായ് പറഞ്ഞത്. സ്ലീവ് ലസ്സ് വേഷങ്ങള്‍ ഒട്ടും കംഫര്‍ട്ടല്ല എന്നും സായി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഫിദ എന്ന ചിത്രത്തില്‍ കൈയ്യില്ലാത്ത ഒരു ഗൗണ്‍ ധരിക്കാന്‍ സംവിധായകന് ശേഖര്‍ കാമൂല്‍ നടിയെ നിര്‍ബന്ധിച്ചുവത്രെ. ആ രംഗത്തിന് അത്യാവശ്യമായിരുന്നു കറുപ്പ് നിറത്തിലുള്ള ആ ഗൗണ്‍. ഇത്തരം വേഷങ്ങളില്‍ താന്‍ കംഫര്‍ട്ടല്ല എന്ന് ആദ്യം സായ് പല്ലവി പറഞ്ഞു. എന്നാല്‍ ഈ രംഗത്തിന് കൈയ്യ് ഇല്ലാത്ത ഈ കുപ്പായം നിര്‍ബന്ധമാണ് എന്ന് സംവിധായകന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഇനി ഇത്തരം വേഷം ധരിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സായ് ആ കുപ്പായമിട്ടു.