ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ബംരുളൂരു, ചെന്നൈ, ഡൽഹി, മുംബൈ എന്നിവടങ്ങളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് വാർത്തകളിൽ ഇടം പിടിക്കുന്നതാണ്. എന്നാൽ അത്തരത്തിലൊരു ട്രാഫിക് ബ്ലോക്കിന്റെ വാർത്തയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാൽ ഈ ഗതാഗത കുരുക്ക് റോഡിലല്ല. മറിച്ച് എവറസ്റ്റ് കൊടുമുടിയിലാണ്.
സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. Navin Kabra എന്ന ട്വിറ്റര്‍ ഉപയോക്താവാണ് എവറസ്റ്റിലെ തിരക്കിനെ കാണിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് കരയുന്നത് നിർത്തുക എവറസ്റ്റ് കൊടുമുടിയിൽ പോലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു’എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ലക്ഷത്തിന് മേലെ ആളുകള്‍ ഈ ചിത്രം ഇതിനോടകം കണ്ടു കഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം പറഞ്ഞെത്തിയത്. ഇതിനിടെ എവറസ്റ്റില്‍ കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളെ കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ഇവിടുത്തെ ആൾക്കൂട്ടത്തിൽ തന്നെയാണ്.
അതേസമയം, എവറസ്റ്റിൽ ഉണ്ടാക്കുന്ന ട്രാഫിക് ജാം ഒരു സ്ഥിരം സംഭവമല്ലെന്ന് നിരവധി പേര് പറഞ്ഞു. സീസണിൽ ഇത് നടക്കുന്നതാണെന്നും ഇത്രയും അധികം ഹൈപ്പ് കൊടുക്കണ്ടന്നുമാണ് മറ്റൊരു വിഭാഗം ഓർമിപ്പിക്കുന്നത്.
Stop whining about the traffic jam on Mumbai-Pune Expressway. Even Mount Everest has multi-hour traffic jams
— Navin Kabra (@NGKabra) December 28, 2023
The problem is that people want to do the same damn thing that everyone else does and on the same damn day pic.twitter.com/H6DEP9Pnmz
.