ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് എവറസ്റ്റ്. അതിന്റെ ഉത്തുംഗശൃംഗത്തിൽ നിന്നും വീഡിയോ പകര്‍ത്തിയാല്‍ എങ്ങനെ ഇരിക്കുമെന്ന് ഓർത്തിട്ടുണ്ടോ.
അഷ്റഫ് ഇൽ സർക്ക എന്ന ഉപയോക്താവ് ഇതിന്റെ വീഡിയോ പങ്കുവച്ചു. “എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ നിന്നുള്ള 360 ഡിഗ്രി ക്യാമറ കാഴ്ച” എന്ന കുറിപ്പോടെ ഹിസ്റ്റോറിക് വിഡ്സ് ഇതിന്റെ വീഡിയോ ഷെയർ ചെയ്തു. അതോടെ മൂന്നരകോടിയിലേറെ ആളുകളാണ് ഇത് കണ്ടത്.
രണ്ട് ലക്ഷത്തിലേറെ പേര് വീഡിയോ ലൈക്ക് ചെയ്തു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തിരിക്കുന്നത്. പർവതാരോഹകരുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധിപേരാണ് എത്തിയിരിക്കുന്നത്.
വീഡിയോ കാണാന്പോൾ പർവതാരോഹകർ നീലാകാശത്തെ തൊട്ടു തൊട്ടില്ല എന്നു തോന്നിപോകും. എന്തിനേറെ സൂര്യൻ കൈയെത്തി പിടിക്കും ദൂരത്തിലാണ് ഉള്ളതെന്ന് വരെ ചിന്തിച്ചു പോകും. അത്രയ്ക്കും മനോഹരമാണ് വീഡിയോ.
ഒരേ സമയം കൗതുകവും ഭയവും തോന്നിപ്പിക്കുന്നതാണ് വീഡിയോ. എല്ലാവർക്കും അതിനു മുകളിൽനിൽക്കാൻ ഇടം ഉണ്ടാകുമോ, താഴെ വീഴുമോ എന്നിങ്ങനെ പല തരത്തിലുള്ള ആശങ്ക വീഡിയോ കാണുന്നവർക്ക് ഉണ്ടാകും.
This is a 360° camera view from the top of Mt. Everest pic.twitter.com/trboDIIXI5
— Historic Vids (@historyinmemes) February 1, 2024