കാഠ്മണ്ഡു: 2016-ലെ ശൈത്യകാലത്ത് എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജ അവകാശവാദമുന്നയിച്ച മൂന്ന് ഇന്ത്യന്‍ പർവതാരോഹകര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍.
നരേന്ദര്‍ സിംഗ് യാദവ്, സീമാ റാണി, ഇവരുടെ സംഘത്തലവന് നബ കുമാര്‍ ഫുകോണ് എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ആറു വര്‍ഷത്തേക്കാണ് വിലക്ക്.
എവറസ്റ്റ് കീഴടക്കിയെന്ന ഇവരുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നേപ്പാള്‍ ടൂറിസം വകുപ്പ് സര്‍ട്ടിഫിക്കറ്റ് നൽകിയിരുന്നു.
ഇവരിൽ നരേന്ദര്‍ സിംഗ് യാദവിന് കഴിഞ്ഞവര്‍ഷത്തെ തെന്‍സിംഗ് നോര്‍ഗെ അഡ്വഞ്ചര്‍ അവാര്‍ഡ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
എവറസ്റ്റ് കീഴടക്കിയെന്ന പറഞ്ഞ് ഇവരെടുത്ത ചിത്രം വ്യാജമാണ് കണ്ടെത്തി. ഇതോടെ അവാര്‍ഡ് തിരിച്ചുവാങ്ങുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
നരേന്ദര്‍ സിംഗ് യാദവും സീമാ റാണിയും എവറസ്റ്റിന്റെ മുകളിൽ എത്തിയില്ലെന്ന് സമ്മതിച്ചു. ഇവരുടെ ആരോഹണം സംഘടിപ്പിച്ച സെവന് സമ്മിറ്റ് ട്രക്സിന് 50,000 രൂപയും ഇവരുടെ പിന്തുണക്കാരായ ഷെര്‍പ്പയ്ക്ക് 10,000 രൂപയും പിഴയിടുകയും ചെയ്തു.