അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് തുടർച്ചയായി രണ്ടാമത്തെ വർഷവും ഇ- വേസ്റ്റ് കളക്ഷനുമായി രംഗത്തിറങ്ങി. രണ്ട് ടൺ ഇ-വേസ്റ്റുകളാണ് ഒരു മാസം കൊണ്ട് ശേഖരിച്ചത്.
അടിമാലി ഗ്രാമപഞ്ചായത്തിന്റെ പരിസരപ്രദേശങ്ങളിൽനിന്നും കുട്ടികളുടെ വീടുകളിൽനിന്നുമാണ് ഇ-വേസ്റ്റുകൾ ശേഖരിച്ചത്. ഇ- വേസ്റ്റിലൂടെ കിട്ടുന്ന വരുമാനം ഉപയോഗിച്ച് പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണക്കിറ്റുകൾ വാങ്ങി നൽകും.
സെപ്റ്റംബർ നാലിന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇടുക്കി ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തും. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം. ബേബി, പ്രിൻസിപ്പൽ എം.എസ്. അജി, പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ, വോളണ്ടിയർമാരായ ബിജിൽ ബെന്നി, ബേസിൽ സിജു, ബിച്ചു ഷാജു, എം.ബി. അഭിനന്ദ് തുടങ്ങിയവർ പ്രസംഗിക്കും.