കോട്ടയം/തോട്ടയ്ക്കാട്: മുതിർന്ന കോണ്ഗ്രസ് നേതാവും മുൻഎംഎൽഎയുമായിരുന്ന റോസമ്മ ചാക്കോ (93) നിര്യാതയായി. ഇന്നു രാവിലെ ആറിനായിരുന്നു അന്ത്യം. സി. ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാർച്ച് 17നാണ് ജനനം.
ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ മൂന്നു വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു മൂന്നു തവണ നിയമസഭയിൽ എത്തിയിരുന്നു. 1982ൽ ഇടുക്കിയിൽനിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 1987ൽ ചാലക്കുടിയിൽനിന്നും പത്താം നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂരിൽനിന്നും ജയിച്ചു.
കെപിസിസി വൈസ്പ്രസിഡന്റായും മഹിളാ കോണ്ഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്. മറ്റന്നാൾ വൈകുന്നേരം അഞ്ചിനു മൃതദേഹം വീട്ടിലെത്തിക്കും. 17ന് ഉച്ചകഴിഞ്ഞ് 2.30നു വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ സംസ്കരിക്കും.
മൃതദേഹം കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഓക്്ടോബർ 31നു മഹിള ാകോണ്ഗ്രസിന്റെ നേതൃത്വത്തിൽ തോട്ടയ്ക്കാട്ടെ വീട്ടിലെത്തി അനുമോദിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.