ഇടുക്കി: തന്നെ പുറത്താക്കാൻ സിപിഎമ്മിന് അവകാശമുണ്ടെന്ന് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. എന്നാൽ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയില്ലെന്ന പ്രചാരണം ശരിയല്ല. ജില്ലാ സെക്രട്ടറിക്ക് വിശദീകരണം നല്കി. മറ്റൊരു പാര്‍ട്ടിയിലേക്കും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.