ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന് -3നെ വാനോളം പ്രശംസിച്ച് പാക് മുന് മന്ത്രി ഫവാദ് ചൗധരി.
ചന്ദ്രയാന്റെ സോഫ്റ്റ് ലാന്ഡിങ് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണെന്നും ഇന്ത്യന് ജനതയ്ക്കും ശാസ്ത്രജ്ഞര്ക്കും പ്രത്യേക അഭിനന്ദനങ്ങള് നേരുന്നുവെന്നും ഫവാദ് കുറിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂടാതെ ചന്ദ്രനിലേക്കുള്ള ലാന്ഡിംഗ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അദ്ദേഹം പാക് മാധ്യമങ്ങളോട് അഭ്യര്ത്ഥിക്കുകയും ചെയ്തു.
നേരത്തെ ചന്ദ്രയാന് 3നെ പരിഹസിച്ച് അദ്ദേഹം വാര്ത്തകളില് ഇടം പിടിച്ചിരുന്നു.ചന്ദ്രനെ കാണാന് ഇത്രദൂരം പോകേണ്ടതില്ലെന്ന് ഒരു ടെലിവിഷന് അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറലായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ഏജന്സിയായ ഐഎസ്ആര്ഒ നടത്തിയ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്-3നെക്കുറിച്ചുള്ള ടെലിവിഷന് അവതാരകയുടെ ചോദ്യത്തിന് ഉത്തരം നല്കുകയായിരുന്ന ഫവാദ് ചൗധരി.
ഇമ്രാന് ഖാന്റെ സര്ക്കാരില് ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന് ചൗധരി.
ചന്ദ്രയാന് 3 സോഫ്റ്റ് ലാന്ഡിങ്ങിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്ണ സജ്ജമായെന്ന് ഐഎസ്ആര്ഒ അറിയിച്ചു.
മുന് നിശ്ചയിച്ച പ്രകാരം 5.45ന് തന്നെ സോഫ്റ്റ് ലാന്ഡിംഗ് പ്രക്രിയ ആരംഭിക്കും. ലാന്ഡര് മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്ന അതിനിര്ണായക ഘട്ടത്തിലേക്കാണ് ഇനി കടക്കുന്നത്. വൈകീട്ട് 6.04-ന് ലാന്ഡര് ചന്ദ്രോപരിതലത്തില് സോഫ്റ്റ് ലാന്ഡിംഗ് നടത്തുമെന്നാണ് പ്രതീക്ഷ.