കുമളി: ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ പോലീസ് പിടിയിലായി.
ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ഇടുക്കി ജില്ലാ ഡാൻസഫ് അംഗങ്ങളും കുമളി പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് കുമളി കിഴക്കയിൽ ഈപ്പൻ വർഗീസ് ( 70) പിടിയിലായത്.
ഇയാളുടെ വീട്ടിൽനിന്നു ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടവും പിടിച്ചെടുത്തു.കഴിഞ്ഞ നവംബറില്‍ ഈപ്പൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കുമളിയിലെ വീട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ രണ്ടര ലക്ഷം രൂപയുമായി ചീട്ടുകളിസംഘത്തെ പോലീസ് പിടികൂടിയിരുന്നു.
ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ഇവിടെ ചീട്ടുകളിക്കൊപ്പം മൃഗവേട്ട ഉള്‍പ്പടെ നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ ചീട്ടുകളിസംഘത്തെയും പിടികൂടി.