മാവേലിക്കര: മേൽനോട്ടത്തിനായി നിയോഗിക്കപ്പെട്ട അധ്യാപകയുടെ നിരുത്തരവാദപരമായ നിലപാട് പരീക്ഷയെ സാരമായി ബാധിച്ചെന്ന് വിദ്യാർത്ഥിയുടെ പരാതി. ചെട്ടികുളങ്ങര എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ കണ്ണമംഗലം ചിത്തിര വീട്ടിൽ അശ്വിൻ.ആർ.കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഒന്പതിന് ഗണിത ശാസ്ത്ര പരീക്ഷയ്ക്ക് അഡീഷണൽ പേപ്പർ ചോദിച്ചതിനെ തുടർന്ന് മേൽനോട്ടക്കാരിയായ ടീച്ചർ രണ്ടു പ്രാവശ്യം പേപ്പറുകൾ നൽകി. പ്രസ്തുത പേപ്പറുകളിൽ പൂർണമായും ഉത്തരം എഴുതിയതിന് ശേഷം പരീക്ഷയുടെ പകുതി സമയം കഴിഞ്ഞപ്പോഴേക്കും ടീച്ചർ അതിൽ ഹോളോഗ്രാം പതിപ്പിച്ചതാണെന്ന പറഞ്ഞ് പകരം ഹോളോഗ്രാം ഇല്ലാത്ത പേപ്പറുകൾ നൽകി.
എന്നാൽ അതിലൂടെ തനിക്ക് നഷ്ടമായ സമയം പരീക്ഷ എഴുതുവാനായി നൽകിയില്ല. നിശ്ചിത സമയമായപ്പോഴേക്കും ഉത്തര കടലാസുകൾ തിരികെ വാങ്ങുകയും ചെയ്തു. ഇതിനെ കുറിച്ച് ആരാഞ്ഞപ്പോൾ ഇവർ ഭീഷണി പെടുത്തി.
ഉത്തരമെഴുതി പേപ്പറുകൾ സ്കൂളിന്റെ പക്കലും ബാക്കിയുള്ളവയാണ് മൂല്യ നിർണയത്തിന് പോയിരി ക്കുന്നതെന്നും തന്റെ ഭാവിയെ ഇതി സാരമായി ബാധിക്കുമെന്നും അശ്വിൻ പറഞ്ഞു.
പരാതിയുമായി സ്കൂൾ അധികൃതരേയും ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനേയും സമീപിച്ചെങ്കിലും മേൽനോട്ടത്തിന് നിന്ന ടീച്ചറിന്റെ ഭാഗം ന്യായികരിച്ചാണ് അവർ സംസാരിക്കുന്നതെന്നും പരാതിയിേ·ൽ നടപടി എടുത്തില്ലെന്നും അശ്വിൻ പറഞ്ഞു. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി, ഹയർസെക്കൻഡറി എഡ്യൂക്കേഷൻ ഡയറക്ടർ, മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെയ ുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്. തനിക്ക് നഷ്ടമായ സമയത്തിന്റെ അടിസ്ഥാനത്തിൽ മാറ്റൊരു പരീക്ഷ തനിക്കായി നടത്തണമെന്നാണ് അശ്വിന്റെ ആവശ്യം.