കാണ്‍പുർ: നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർ അറസ്റ്റിൽ. 17 വയസുകാരിയെയാണ് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത്.
കാൺപുരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു സംഭവം. വിദ്യാർഥികളുടെ പാർട്ടിയെന്ന് പറഞ്ഞ് അധ്യാപകരിലൊരാളായ സഹിൽ സിദ്ദിഖി തന്നെ വീട്ടിലേക്ക് ക്ഷണിച്ചെന്നും അപ്പാർട്ട്മെന്റിൽ എത്തിയപ്പോൾ മയക്കമരുന്ന് കലർത്തിയ പാനീയം തന്ന് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നും പെണ്‍കുട്ടി പരാതിയിൽ പറയുന്നു.
വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തുടർന്നും ബലാത്സംഗം ചെയ്തെന്നും മറ്റൊരു അധ്യാപകനായ വികാസ് പർവാളും പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.