രാജസ്ഥാൻ സ്റ്റേറ്റ് ഓപ്പൺ സ്കൂൾ പരീക്ഷയ്ക്കിടെ നടന്ന കൂട്ട കോപ്പിയടിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ചർച്ചയാവുകയാണ്.
ദെചുവിലെ കോലു ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സംഘം 10, 12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനിടയിൽ നടന്ന തട്ടിപ്പ് കണ്ടെത്തി.
അധ്യാപകരുടെ ഒത്താശയോടെ വിദ്യാർഥികൾ പരസ്യമായി തട്ടിപ്പ് നടത്തുന്നതും വീഡിയോയിൽ കാണാം. ഒരു വീഡിയോയിൽ അധ്യാപകൻ ബോർഡിൽ ഉത്തരങ്ങൾ എഴുതുന്നതും കാണിക്കുന്നുണ്ട്.
സ്കൂളിലെത്തിയ പരിശോധനാ സംഘം ഉത്തരങ്ങൾ ബ്ലാക്ക് ബോർഡിൽ എഴുതി വിദ്യാർത്ഥികളെ സഹായിക്കുന്ന അധ്യാപകരെ കൈയോടെ പിടിച്ചു.
സംഘം ശേഖരിച്ച തെളിവുകളിൽ രേഖാമൂലമുള്ള ഉത്തരങ്ങൾ മാത്രമല്ല, ചില വിദ്യാർഥികളുടെ കൈവശമുള്ള പണവുമുണ്ട്. ചില വിദ്യാർഥികളിൽ നിന്ന് 2,100 രൂപ കണ്ടെത്തി. മറ്റുള്ളവർ സഹായത്തിനായി അധ്യാപകർക്ക് 2,000 രൂപ നൽകിയതായി സമ്മതിച്ചു.
Jodhpur, Rajasthan: "Complaints had been received over the past few days, and based on that, along with the state-level flying squad being active… we conducted an investigation at the school where we found instances of cheating during exams… In response, we have lodged FIRs… pic.twitter.com/rukvRjIFvh
— IANS (@ians_india) July 17, 2024