പരീക്ഷയ്ക്കിടെ കോപ്പിയടി തടയാൻ വിദ്യാർഥികളുടെ തലയിൽ കാർഡ്ബോർഡ് ധരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധമുയരുന്നു. മെക്സിക്കോയിലാണ് സംഭവം. കുട്ടികളുടെ കാഴ്ച്ച തടസപ്പെടാതിരിക്കുവാൻ കാർഡ്ബോർഡിൽ രണ്ട് തുളകളും ഇട്ടിരുന്നു.
സംഭവം പുറത്തായതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാർഥികളിൽ ഒരാളുടെ പിതാവാണ് സംഭവത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
കോപാകുലരായ രക്ഷിതാക്കൾ ഈ അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ വിദ്യാർഥികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുവാൻ നൽകിയ പരിശീലനമെന്നാണ് സ്കൂൾ അധികൃതർ ഈ സംഭവത്തിന് നൽകിയ വിശദീകരണം.