തിരുവനന്തപുരം: പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ. ആസൂത്രണ ബോർഡ് അംഗം ബി. ഇക്ബാൽ ചെയർമാനായ ആറംഗ സമിതിയെയാണ് സർക്കാർ രൂപീകരിച്ചത്.
അധ്യായന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സമിതി രൂപീകരിച്ചത്. കോവിഡിനെ തുടർന്നു പരീക്ഷകൾ മാറ്റിയ സാഹചര്യത്തിലാണ് സർക്കാർ നടപടി.