സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പലരും വേറിട്ട് കുറിക്കാറുണ്ട്. കാരണം മാര്‍ക്ക് വരുമ്പോള്‍ “മിടുക്കന്’, “മണ്ടന്‍’, “ആവറേജ്’, “ബ്രൈറ്റ്’ എന്നിങ്ങനെ നിരവധി തരംതിരുവുകള്‍ സംഭവിക്കാറുണ്ടല്ലൊ.
ഇതുമാത്രമല്ല ഈ പരീക്ഷയുടെ പ്രശ്നം തോറ്റുകഴിഞ്ഞാല്‍ അപ്പനമ്മമാരുടെ തല്ലും കിട്ടും. അപ്പോള്‍ എന്തുചെയ്യണം? ഏതുവിധേനയേയും പരീക്ഷ ജയിക്കണം. ചില കുട്ടികള്‍ അതിനായി പഠിക്കും. ചില വിരുതന്മാര് കോപ്പിയടിക്കും.
എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരുവഴി പരീക്ഷിച്ച കുട്ടിയാണ് സമൂഹ മാധ്യമങ്ങളിലെ താരം. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഒരു അധ്യാപകന് പരീക്ഷ പേപ്പറുകള്‍ പരിശോധിക്കുകയാണ്. അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്ന പേപ്പറില്‍ ഒരു ഉത്തരവും ശരിയായിട്ടില്ല.
തെറ്റിട്ട് തെറ്റിട്ട് സാര്‍ മടുത്തു. അപ്പോഴാണ് പേപ്പറിന്റെ ഇടയില്‍ ഒരു മഞ്ഞിപ്പ്. ശ്രദ്ധിച്ചുനോക്കിപ്പോള് അതൊരു 200 രൂപാ നോട്ടാണ്. ചോദ്യം തന്നെ ഉത്തരമായി എഴുതിവച്ചിരിക്കുന്ന ഈ വിദ്യാര്‍ഥി അധ്യാപകന് കൈക്കൂലിയായിട്ടാണ് 200 രൂപ വച്ചത്.
എന്നാല്‍ ഈ അധ്യാപകന് 200 രൂപ ശ്രദ്ധിക്കാതെ ബാക്കി പേജും ചറപറാ വെട്ടിക്കളഞ്ഞു. ഫലത്തില്‍ വിദ്യാര്‍ഥിയുടെ ശ്രമം പരാജയപ്പെട്ടു. പരീക്ഷയിലും തോറ്റെന്നര്ഥം.
വൈറലായി മാറിയ ഈ കാഴ്ചയില്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. “കുട്ടിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം; ഇത് തമാശയാണെന്ന് തോന്നാം. എന്നാല്‍ നമ്മുടെ നാട്ടിലെ പല കാര്യങ്ങളിലും ഇതാണവസ്ഥ. തിരുത്തപ്പെടണം’ എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ ഈ വീഡിയോ മുന്‍കൂട്ടി തയാറാക്കിയതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
View this post on InstagramA post shared by quicShorts | Viral | Trending | News | Stories (@quicshorts)