പ​രീ​ക്ഷാ​ക്കാ​ലം ക​ഴി​ഞ്ഞു, നാളെ സ്കൂളുകൾ അടയ്ക്കും; പുതിയ അധ്യയനവർഷം ജൂൺ ഒന്നിന്


തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ​ക്കാ​ലം ക​ഴി​ഞ്ഞ​തോ​ടെ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് മ​ധ്യ​വേ​ന​ൽ അ​വ​ധി​യ്ക്കാ​യി സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ നാ​ളെ അ​ട​യ്ക്കും.

ജൂ​ൺ ഒ​ന്നി​ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. 4.19 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ ക്ലാ​സു​ക​ളി​ലേ​യും പ്ല​സ് വ​ണ്‍ പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലേ​യും പ​രീ​ക്ഷ​ക​ൾ ഇ​ന്ന് പൂ​ർ​ത്തി​യാ​കും.

ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ഏ​പ്രി​ൽ 17ന് ​ആ​രം​ഭി​ക്കും. ടി​സി കൊ​ടു​ത്തു​ള്ള പ്ര​വേ​ശ​നം മേ​യ് 2നു​ശേ​ഷം ന​ട​ത്തും.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്കാ​യു​ള്ള സ്കൂ​ൾ യൂ​ണി​ഫോ​മും പു​സ്ത​ക​ങ്ങ​ളും ത​യാ​റാ​യ​താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ എ​സ്എ​സ്എ​ൽ​സി ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യും ആ​രം​ഭി​ക്കും.

70 മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പു​ക​ളി​ലാ​യി 18000 അ​ധ്യാ​പ​ക​രാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്.മേ​യ് പ​കു​തി​യോ​ടെ എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വും.

4.42 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. 80 ക്യാ​ന്പു​ക​ളി​ലാ​യി ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യ​വും ആ​രം​ഭി​ക്കും. 25000 ത്തോ​ളം അ​ധ്യാ​പ​ക​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

 

 

Related posts

Leave a Comment