പുസ്തകപ്പുഴുക്കള്‍ക്കും ഭക്ഷണപ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരിടമാണ് ഡല്‍ഹിയിലെ നോര്‍ത്ത് കാമ്പസിലുള്ള ഈ കട. പുസ്തകവും ഭക്ഷണവും എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യമാണ് എക്‌സ്‌ചേഞ്ച് ഓവര്‍ കോഫി എന്നു പേരുള്ള ഈ കടയില്‍ ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ കൈയില്‍ പുസ്തകമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കടയില്‍ ചെല്ലാം. ആ പുസ്തകം വായിക്കാന്‍ ഇഷ്ടമുള്ളയാള്‍ ഉണ്ടെങ്കില്‍ അത് അയാള്‍ക്ക് കൈമാറാം. എന്നിട്ട് ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കഴിക്കാം. ഭക്ഷണത്തിന്റെ പൈസ പുസ്തകം വായിച്ചയാള്‍ കൊടുത്തുകൊള്ളും. അല്ലെങ്കില്‍ കടയില്‍ പുസ്തകം നല്‍കി ഇഷ്ടമുള്ളത് കഴിക്കാം. പിന്നീട് ഈ പുസ്തകം വായിക്കാനെത്തുന്ന ആള്‍ നിങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെ പൈസ കൊടുത്തുകൊള്ളും.
സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കാനും പുസ്തകം പങ്കുവയ്ക്കാനും ഇഷ്ടമുള്ളവരുടെ കേന്ദ്രമായി ഈ കട മാറിക്കഴിഞ്ഞു. വായനയോടുള്ള തന്റെ ഇഷ്ടമാണ് ഇത്തരത്തില്‍ ഒരു കട തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് കടയുടമ പറയുന്നു. കടയിലെ ഈ കൈമാറ്റ പരിപാടിക്ക് താത്പര്യം ഉള്ളവര്‍ ചില നിബന്ധനകള്‍ പാലിക്കാന്‍ തയാറായിരിക്കണമെന്ന് കടയുടമയ്ക്ക് നിര്‍ബന്ധമാണ്. ചെറിയ സംവിധാനമാണെങ്കിലും യുവാക്കളുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു ഈ കട.