എക്‌സൈസ് അസി.കമ്മിഷണര്‍ അര്‍ദ്ധരാത്രിയില്‍ അമരവിള ചെക്‌പോസ്റ്റില്‍ പരിശോധന നടത്തി

TVM-CHECKPOSTഅമരവിള: ക്രിസ്മസ് -ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി സ്പിരിറ്റും വ്യാജ മദ്യവും കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചെക്ക്‌പോസ്റ്റുകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. ഇന്നലെ അര്‍ദ്ധരാത്രിയില്‍ എക്‌സൈസ് അസ്സി; കമ്മിഷണര്‍ അജിത് ലാല്‍ നേരിട്ട് എത്തി ചെക്ക് പോസ്റ്റുകളുടെ പരിശോധനക്ക് നേതൃത്വം നല്‍കി പൂവാര്‍ ആറ്റുപുറം ചെക്‌പോസ്റ്റിലും അമരവിള ചെക്‌പോസ്റ്റിലുമാണ് അസിസ്റ്റന്റ് കമ്മിഷണര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

സ്പിരിറ്റ് കടന്ന് വരാന്‍ സാധ്യതയുളള ചെക്‌പോസ്റ്റുകളുടെ നിരീക്ഷണത്തിന് ഇന്റലിജെന്‍സ് സ്ക്വാഡിനെ വിന്യസിച്ചതായി അദ്ദേഹം അറിയിച്ചു.അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെല്ലാം പരിശോധന കര്‍ശനമാക്കിയതായി അദ്ദേഹം പറഞ്ഞു. വാളയാര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം ചരക്ക് ലോറികള്‍ കടന്ന് പോകുന്ന ചെക്ക്‌പോസ്റ്റെന്ന നിലയി ല്‍ അമരവിളയില്‍ പ്രത്യേക സ്ക്വാഡിന്റെ നിരീക്ഷണ മുണ്ടാവും . ചെക്‌പോസ്റ്റുകള്‍ വഴി പരിശോധനകള്‍ കൂടാതെ വാഹനങ്ങള്‍ കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പരിശോധനകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് പാന്‍മാസാല കടത്ത് ഏറെകുറെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എക്‌സൈസിന്റെ കണക്ക് കൂട്ടല്‍ . തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറി ലോറികളില്‍ കടത്തിയിരുന്ന പാന്‍ ഉല്‍പ്പന്നങ്ങളുടെ കടത്ത് കുറഞ്ഞിട്ടുണ്ട് . എന്നാല്‍ കടത്ത് പൂര്‍ണ്ണ തോതില്‍ കുറക്കുന്നതിന്റെ ശ്രമങ്ങള്‍ എക്‌സൈസ് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സ്പിരിറ്റ് കടത്ത് തടയുന്നതിന് രാത്രികാലങ്ങളിലെ പരിശോധനക്കായി കൂടുതല്‍ എക്‌സൈസ് ഉദ്ദ്യോഗസ്ഥരെ ചെക്‌പോസ്റ്റുകളില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.   ചെക്ക് പോസ്റ്റുകളില്‍ 2 ആഴ്ചത്തെ ഡ്യൂട്ടിക്കായി 10 ലധികം പേര്‍ക്ക് സ്‌പെഷ്യല്‍ ഡ്യൂട്ടി നല്‍കിയിട്ടുണ്ടെന്നും .11 മണിക്ക് ആരംഭിച്ച പരിശോധന   ഇന്ന് പുലര്‍ച്ചെ 2 മണിവരെ തുടര്‍ന്നു

Related posts