ഞങ്ങളാണോ ഇപ്പോ കുറ്റക്കാർ..! എക്സൈ സ് സംഘം അറസ്റ്റു ചെയ്ത് വിട്ടയച്ചാൾ തളർന്ന് വീണ സംഭവം; നാ​ല് ഉദ്യോഗസ്ഥർ ക്കെതിരേ പോ​ലീ​സ് കേ​സെ​ടു​ത്തു

KNR-POLICE-Lവൈ​പ്പി​ൻ: മു​ൻ ചെ​ത്തു തൊ​ഴി​ലാ​ളി​യാ​യ മാ​ലി​പ്പു​റം ക​ർ​ത്തേ​ട​ത്ത് പ​രു​ത്തി​യേ​ഴ​ത്ത് ബാ​ബു(57) നെ  ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദ്ദി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ   ഞാ​റ​ക്ക​ൽ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ നാ​ല് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്കെ​തി​രേ ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബാ​ബു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് ഞാ​റ​ക്ക​ൽ എ​സ്ഐ ആ​ർ. ര​ഗീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.

നാ​ലു പേ​ർ ചേ​ർ​ന്നു ത​ന്നെ ബ​ലം പ്ര​യോ​ഗി​ച്ച് വി​ലി​ച്ചി​ഴ​ച്ച്  ജീ​പ്പി​ൽ ക​യ​റ്റു​ക​യും ഇ​തി​ൽ ഒ​രാ​ൾ എ​ന്നെ ച​വി​ട്ടു​ക​യും ചെ​യ്തെ​ന്നാ​ണ് മൊ​ഴി. ഇ​തു പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​തേ സ​മ​യം പ​രാ​തി​ക്കാ​ര​ൻ ഐ​സി​യു​വി​ൽ അ​ല്ലെ​ന്നും ഇ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലും എ​ക്സൈ​സി​ന്‍റെ മ​ർ​ദ്ദ​ന​ത്തെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ട​തു കൈ​യ്യും കാ​ലും ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​യാ​ൾ. ഇ​തി​നു മു​ന്പ് ര​ണ്ട് ത​വ​ണ സ്ട്രോ​ക്ക് വ​ന്നി​ട്ടു​ണ്ട​ത്രേ.

അ​ന​ധി​കൃ​ത​മാ​യി തെ​ങ്ങി​ൻ ക​ള്ള് വി​ല്പ​ന ന​ട​ത്തി​യ​തി​നു ഞാ​റ​ക്ക​ൽ എ​ക്സൈ​സ് 25നാ​ണ് ഇ​യാ​ളെ  ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.  ഇ​യാ​ളു​ടെ മ​ക​ൻ ചെ​ത്തി​ക്കൊ​ണ്ടു വ​ന്ന ക​ള്ളാ​ണ്  വി​റ്റി​രു​ന്ന​ത്.  പ്ര​തി​യെ     സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ൾ ഇ​യാ​ൾ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഞാ​റ​ക്ക​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ദ​ഗ്ദ​ചി​കി​ത്സ​ക്കാ​യി പി​ന്നീ​ട് എ​ക്സൈ​സ്കാ​ർ ത​ന്നെ എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

സ്കാ​ൻ ചെ​യ്ത​പ്പോ​ൾ ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ചി​ട്ടു​ള്ള​താ​യി  സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ട് ഉ​ദ്ദ​രി​ച്ച് ഡോ​ക്ട​ർ അ​റി​യി​ച്ച​ത്രേ. നേ​ര​ത്തെ ഉ​ള്ള രോ​ഗ​മാ​യ​തി​നാ​ൽ ഇ​തി​നു മ​രു​ന്നും ന​ൽ​കി.  പി​ന്നീ​ട് ദേ​ഹാ​സ്വാ​സ്ഥ്യം മാ​റി​യ​പ്പോ​ൾ ഡി​സ്ചാ​ർ​ജ്ജ് ചെ​യ്ത് രാ​ത്രി 11 മ​ണി​ക്ക് തി​രി​കെ എ​ക്സൈ​സ് ഓ​ഫീ​സി​ലെ​ത്തി​ച്ച് കേ​സെ​ടു​ത്ത​ശേ​ഷം ര​ണ്ടാ​ളു​ടെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു​വെ​ന്നു​മാ​ണ്  എ​ക്സൈ​സു​കാ​ർ പ​റ​യു​ന്ന​ത്.  സം​ഭ​വ​ത്തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു.

Related posts