ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 31 വരെ അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് തീവ്ര യത്ന പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ജില്ലാ- താലൂക്ക്തല 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ ഇന്ന് തുറക്കും .
മദ്യം, സ്പിരിറ്റ്, കഞ്ചാവ് കടത്ത് തടയാൻ നാഷണൽ ഹൈവേയിൽ വാഹന പരിശോധന കർശനമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ്, ചിറ്റൂർ താലൂക്കിലെ അതിർത്തി പ്രദേശങ്ങളിലെ ഉൗടുവഴികൾ കേന്ദ്രീകരിച്ചുള്ള ബോർഡർ പട്രോളിംഗ് യൂനിറ്റ്, അട്ടപ്പാടി മേഖലയിൽ അബ്കാരി കുറ്റക്യത്യങ്ങൾ തടയുന്നതിന് സ്പെഷ്യൽ യൂനിറ്റ് എന്നിവ വഴി ഉൗർജ്ജിത പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
എക്സൈസ് ഡിവിഷൻ ഓഫീസ്, പലക്കാട്-0491-2505897 അസി: എക്സൈസ് കമ്മീഷണർ, പാലക്കാട്-9496002869, 0491-2526277 എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ- 9447178061. താലൂക്ക്തല കണ്ട്രോൾ റൂമുകൾ- പാലക്കാട് -0491-2539260, 9400069430 ചിറ്റൂർ-04923- 222272, 9400069610 ആലത്തൂർ- 04922-222474 , 9400069612, ഒറ്റപ്പാലം-0466-2244488, 9400069616 മണ്ണാർക്കാട്- 04924-225644, 9400069614 ജനമൈത്രി എക്സൈസ് സ്ക്വാഡ്, അട്ടപ്പാടി- 04924-254079 എക്സൈസ് ചെക്ക് പോസ്റ്റ് വാളയാർ-9400069631, 0491-2862191.