കോട്ടയം: ഓണം എത്തുന്നതോടെ എക്സൈസ് വകുപ്പ് സ്പെഷൽ ഡ്രൈവ് പരിശോധനകൾ ആരംഭിച്ചു. ഓണക്കാലത്ത് വ്യാജമദ്യത്തിന്റെ നിർമാണവും സ്പിരിറ്റ് ശേഖരിക്കലും മയക്ക്മരുന്ന് വിപണനവും മുന്നിൽ കണ്ടാണ് പരിശോധനകൾ ആരംഭിച്ചിരിക്കുന്നത്.
പോലീസ്, ഫോറസ്റ്റ്, റെയിൽവേ പോലീസ്, റവന്യൂ വിഭാഗങ്ങളും പരിശോധനയിൽ പങ്കു ചേരും. കോട്ടയം എക്സൈസ് ഡിവിഷനാഫീസ് കേന്ദ്രീകരിച്ച് ഒരു കണ്ട്രോൾ റൂം പ്രവർത്തിക്കും. പൊതുജനങ്ങളിൽ നിന്നുളളള പരാതികളും പരിശോധിക്കുവാനുളള സംവിധാനമുണ്ട്.
ജില്ലയിലെ വൈക്കം, ചങ്ങനാശേരി, കോട്ടയം, പൊൻകുന്നം, പാലാ സർക്കിളുകൾ കേന്ദ്രീകരിച്ച് സ്ട്രൈക്കിംഗ് ഫോഴ്സുകൾ പ്രവർത്തനം തുടങ്ങി. വ്യാജമദ്യ നിർമാണം തടയുന്നതിനായി വന മേഖലയിലും പുഴയോരങ്ങളിലും കായൽ മേഖലകളിലും തുരുത്തുകളിലും അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലും ഇതര സംസ്ഥാന തൊഴിലാളി ക്യന്പുകളിലും പരിശോധന നടത്തും.
കളളുഷാപ്പുകൾ, ബാറുകൾ, ബിയർ പാർലറുകൾ, ബീവറേജസ് കണ്സ്യൂമർ ഫെഡ് ഷോപ്പുകളും നിരന്തരം പരിശോധിക്കും. മദ്യത്തിന്റെ സാന്പിളുകൾ ദിവസവും ശേഖരിച്ച് തിരുവനന്തപുരം ഗവണ്മെന്റ് കെമിക്കൽ ലാബിൽ അയച്ച് രാസപരിശോധന നടത്തും. സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ കളളുഷാപ്പുകളിൽ നിന്നും സാന്പിളെടുത്ത് നേരിട്ട് പരിശോധനയ്ക്ക് വിധേയമാക്കും.
ബീവറേജസ് വെയർ ഹൗസിലും മദ്യഷോപ്പുകളിലും മദ്യ ലഭ്യത ഉറപ്പാക്കും. മെഡിക്കൽ ഷോപ്പുകളിലെ കുറിപ്പടി ഇല്ലാതെ ലഹരിയുണ്ടാക്കുന്ന മരുന്നുകളും, ഗുളികകളും വിൽക്കുന്നില്ല, ആഘോഷങ്ങൾക്ക് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നില്ല എന്നുറപ്പുവരുത്തുവാൻ മെഡിക്കൽ ഷോപ്പുകൾ പരിശോധിക്കും.
കളളുഷാപ്പുകളിലും ബാർ, ബിയർ പാർലറുകളിലും മദ്യത്തോടൊപ്പം വിളന്പുന്ന ആഹാരത്തിന്റെ ഗുണനിലവാരം പരിശോധിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും മയക്കുമരുന്നും, സ്പിരിറ്റും വ്യാജമദ്യവും വാഹനങ്ങളിലൂടെ കടത്തുന്നില്ല എന്നുറപ്പുവരുത്തും.
പുത്തൻകായൽ, ചീപ്പുങ്കൽ, കരിമഠം, വെട്ടികാട്, മലരിക്കൽ ഭാഗങ്ങളിൽ പോലീസുമായി ചേർന്ന് കായൽ പരിശോധനകൾ നടത്തും. മുൻകാല സ്പിരിറ്റ്, വ്യാജമദ്യ, മയക്കുമരുന്ന് കടത്ത് പ്രതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പരിശോധിച്ച് നടപടിയെടുക്കും. അനധികൃത മദ്യമയക്കുമരുന്ന് നിർമാണം, വില്പന, സൂക്ഷിപ്പ്, കടത്തിക്കൊണ്ടുപോകൽ സംബന്ധിച്ച വിവരങ്ങൾ അടുത്തുളള എക്സൈസ് ഓഫീസിൽ അറിയിക്കാം.
എക്സൈസ് കൺട്രോൾ റൂം നന്പറുകൾ
എക്സൈസ് ഡിവിഷൻ ഓഫീസ് ആൻഡ്എക്സൈസ്കണ്ട്രോൾറൂം -0481 -2562211 (ടോൾ ഫ്രി നന്പർ -18004252818).
എക്സൈസ് സർക്കിൾ ഓഫീസ്, കോട്ടയം -0481 2583091 9400069508.
എക്സൈസ് സർക്കിൾ
ഓഫീസ്, ചങ്ങനാശ്ശേരി – 04812422741,9400069509
എക്സൈസ് സർക്കിൾ ഓഫീസ്, പൊൻകുന്നം – 04828221412,9400069510
എക്സൈസ് സർക്കിൾ ഓഫീസ്, പാലാ -04822212235, 9400069511
എക്സൈസ് സർക്കിൾ ഓഫീസ്,വൈക്കം-04829231592,9400069512
എക്സൈസ് സ്പെഷൽ സ്ക്വാഡ് കോട്ടയം – 04812583801,9400069506
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ,കോട്ടയം – 9496002865