കാഞ്ഞങ്ങാട്: കാസർഗോഡ് എക്സൈസ് കേസിലെ റിമാൻഡ് പ്രതി മരിച്ചു. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരൻ (40) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
ആരോഗ്യനില വഷളായതോടെയാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയിൽ കിടന്ന ശേഷമാണ് മരണം. പേശികൾക്കും ആന്തരിക അവയവങ്ങൾക്കും ക്ഷതം ഏറ്റിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. എക്സൈസ് ഉദ്യോഗസ്ഥരുടെ മർദ്ദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് ഇവർ പറയുന്നത്