എക്സൈസിനെ തോൽപ്പിക്കാനാവില്ല മക്കളെ..! അടിച്ച ‘സാധനം’ ഏതെന്നറിയാൻ കി​റ്റു​മാ​യി എ​ക്സൈ​സ്; മ​യ​ക്കു​മ​രു​ന്ന് ഉപയോഗിക്കുന്നവർ ജാ​ഗ്ര​തൈ

കോ​ഴി​ക്കോ​ട്: യു​വ​ത​ല​മു​റ​യി​ൽ എം​ഡി​എം​എ അ​ട​ക്ക​മു​ള്ള മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഡ്വാ​ൻ​സ്ഡ് ഡ്ര​ഗ് ഡി​റ്റ​ക്ഷ​ൻ കി​റ്റു​ക​ളു​മാ​യി ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എ​ക്സൈ​സ് വ​കു​പ്പ്.

സം​ശ​യി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്നു ക​ണ്ടു​പി​ടി​ക്കാ​ൻ നി​ല​വി​ൽ സം​വി​ധാ​ന​മി​ല്ല. പ​ല​പ്പോ​ഴും സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ലാ​ണ് പ​ല​രും ര​ക്ഷ​പ്പെ​ടു​ന്ന​ത്.

അ​ഡ്വാ​ൻ​സ്ഡ് ഡ്ര​ഗ് ഡി​റ്റ​ക്ഷ​ൻ കി​റ്റ് ഉ​ണ്ടെ​ങ്കി​ൽ ഏ​തുത​രം മ​യ​ക്കു​മ​രു​ന്നാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​ണ്ടെ​ത്താ​നാ​കും.ഇ​ത്ത​രം 1200 അ​ഡ്വാ​ൻ​സ്ഡ് ഡ്ര​ഗ് ഡി​റ്റ​ക്ഷ​ൻ കി​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ എ​ക്സൈ​സ് വ​കു​പ്പി​ന് ആ​റു ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കി​റ്റ് ഒ​ന്നി​ന് 500 രൂ​പ​യാ​ണ് ചെ​ല​വ്. ഡ്ര​ഗ് ഡി​റ്റ​ക്ഷ​ൻ കി​റ്റി​ന്‍റെ അ​ഭാ​വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ​ത് 10,000 കി​റ്റു​ക​ളെ​ങ്കി​ലും ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ക​ണ​ക്ക്.

ചെ​ക്ക്പോ​സ്റ്റു​ക​ളി​ല​ട​ക്കം കി​റ്റ് ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ. കേ​ര​ള​ത്തി​ലേ​ക്ക് രാ​സ​ല​ഹ​രി എ​ത്തു​ന്ന​ത് പ്ര​ധാ​ന​മാ​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ്.

ഇ​വി​ടെനി​ന്നു വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽനി​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രി​ൽ സം​ശ​യ​മു​ള്ള​വ​രെ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ കി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ചാ​ൽ ഒ​ട്ടേ​റെ കേ​സു​ക​ൾ പി​ടി​കൂ​ടാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

Related posts

Leave a Comment