തളിപ്പറമ്പ: തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് സര്‍ക്കിള്‍ ഓഫീസിൽ ആകെയുള്ളത് ഒരു കംപ്യൂട്ടർ. ഡെ്രെവർ ഉൾപ്പെടെ പത്ത് ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്.
സർക്കാർ ഒഫീസിലെ പ്രവൃത്തനങ്ങൾ ഏല്ലാം ഡിജിറ്റലെസ് ചെയ്യുന്ന കാലത്താണ് തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിന് ഇൗസ്ഥിതി. ഉന്നത ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടെങ്കില്‍ ഒരു ദിവസത്തില്‍ പകുതിയും ഓഫീസിന്റെ കാര്യങ്ങള്‍ തകിടം മറിയും.
മേലുദ്യോഗസ്ഥന് വീഡിയോ കോണ്‍ഫറന്‍സിനായി കംപ്യൂട്ടര്‍ വിട്ട് നല്കിയാല് കോണ്‍ഫറന്‍സ് കഴിയുന്നത് വരെ കംപ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങളെല്ലാം അവതാളത്തിലാകും.
നാട് മൊത്തം ഹെെട്ടെക്കാണെന്ന് പറഞ്ഞു നടക്കുന്ന സർക്കാർ ഒരു കംപ്യൂട്ടറേങ്കിലും അനുവദിച്ചാൽ കുറച്ചുകൂടി നന്നായി ജോലി ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.