കോട്ടയം: എക്സൈസ് സംസ്ഥാന കലാകായികമേളയ്ക്ക് കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തുടക്കമായി. 20ന് സമാപിക്കും. നെഹ്റു സ്റ്റേഡിയം, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, ദർശന ഓഡിറ്റോറിയം, മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണു കലാ കായിക മേള നടക്കുന്നത്.
നാളെ രാവിലെ 8.30ന് നെഹ്റു സ്റ്റേഡിയത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ കായികമേളയുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി. ചന്തു, അഡീഷണൽ എക്സൈസ് കമ്മീഷണർ ഡി. രാജീവ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം എൽഎമാരായ സി.കെ. ആശ, പി.സി. ജോർജ്, ഡോ. എൻ. ജയരാജ്, കെ.എം. മാണി, മോൻസ് ജോസഫ്, കെ. സുരേഷ് കുറുപ്പ്, സി.എഫ്. തോമസ്, ജോസ് കെ. മാണി എംപി, കോട്ടയം ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ എ. അബ്ദുൾ കലാം എന്നിവർ പ്രസംഗിക്കും.
20നു മൂന്നിനു നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സമാപനസമ്മേളനം കെ. സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അധ്യക്ഷത വഹിക്കും. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. അബ്ദുൾ കലാം, മോൻസ് ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ സുധീർ ബാബു, അഡീഷണൽ എക്സൈസ് കമ്മീഷണർമാരായ ഡി. രാജീവ്, എ. വിജയൻ തുടങ്ങിയവർ പ്രസംഗിക്കും.