ശ്രീകണ്ഠപുരം: ഏരുവേശിയിൽ 25 ലിറ്റർ വാഷുമായി മധ്യവയസ്കൻ അറസ്റ്റിൽ. ഏരുവേശിയിലെ കുറുക്കൻപറമ്പിൽ ശിവരാമനെ (54) യാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പക്ടർ പി.പി. ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.
ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് രൂപീകരിച്ച ശ്രീകണ്ഠപുരം ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വാറ്റു ചാരായം നിർമ്മിക്കുന്നതിനായി വീടിന്റെ പിൻഭാഗത്ത് ബാരലിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.
വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി. അഷ്റഫ്, എം.എം. ഷഫീക്, ഉല്ലാസ്, ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.കെ. മല്ലിക എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.