ആരോഗ്യകരമായ അവധിക്കാലം; ചെറുപ്രായത്തിലേ ഫിറ്റ്നസ് ജീവിതം

ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട്ടി​യു​ടെ പ്രാ​യ​ത്തി​ന് യോ​ജി​ച്ച​താ​ണെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പാ​ക്ക​ണം. കു​ട്ടി​യു​ടെ സു​ര​ക്ഷ​യ്ക്ക് അതു സഹായകം. ഒ​രേ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​മാ​യി ക​ളി​ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ക.

നിർബന്ധിക്കരുത്

നി​ങ്ങ​ളു​ടെ കു​ട്ടി​യെ ക​ളി​ക്കാ​നോ അ​വ​ന് ഇ​ഷ്ട​പ്പെ​ടാ​ത്ത പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടാ​നോ നി​ർ​ബ​ന്ധി​ക്ക​രു​ത്. കു​ട്ടി​ക​ൾ​ക്ക് സ​മ്മ​ർ​ദം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ, പ്ര​വ​ർ​ത്ത​നം ഒ​രു ജോ​ലി​യാ​യി മാ​റു​ന്നു. അ​ത് ര​സ​ക​ര​മ​ല്ല. ഇ​ത് വ്യാ​യാ​മ​ത്തെ​ക്കു​റി​ച്ച് നെ​ഗ​റ്റീ​വ് വി​കാ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും, ഇ​ത് ദീ​ർ​ഘ​കാ​ല ഉ​ദാ​സീ​ന​മാ​യ പെ​രു​മാ​റ്റ​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.

ഒരു മണിക്കൂർ വ്യായാമം

വേ​ന​ൽ​ക്കാ​ല​ത്ത്, കു​ട്ടി​ക​ൾ​ക്ക് ശാ​രീ​രി​ക ശ​ക്തി​ക്കും ഹൃ​ദ​യ സം​ബ​ന്ധ​മാ​യ ഫി​റ്റ്ന​സി​നും വേ​ണ്ടി വ്യായാമത്തിലും മറ്റും കൂ​ടു​ത​ൽ സ​മ​യം ചെല​വ​ഴി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കാം. സെ​ന്‍റർ​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ പഠനം(CDC) അ​നു​സ​രി​ച്ച്, കു​ട്ടി​ക​ൾ ദി​വ​സ​വും 60 മി​നി​റ്റെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്യ​ണം.

* വ്യായാമം ഹൃ​ദ​യ​ധ​മ​നി​ക​ളു​ടെ സി​സ്റ്റം, പേ​ശി​ക​ൾ, അ​സ്ഥിബ​ലം എ​ന്നി​വ​യെ ദൃ​ഢ​മാ​ക്കു​ന്നു.

ഫി​റ്റ്‌​ന​സ് നി​ല​നി​ർ​ത്തിയാൽ

ന​ല്ല ശാ​രീ​രി​ക ക്ഷ​മ​ത- ഫി​റ്റ്‌​ന​സ്- നി​ല​നി​ർ​ത്തിയാൽ എ​ണ്ണ​മ​റ്റ നേ​ട്ട​ങ്ങ​ളു​ണ്ട് –

* കൊ​ള​സ്‌​ട്രോ​ളും ര​ക്ത​സ​മ്മ​ർ​ദ​വും കു​റ​യും
* ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പ് കു​റ​യും
* ര​ക്ത​ത്തി​ന്‍റെ​യും ഓ​ക്‌​സി​ജ​ന്‍റെയും ഒ​ഴു​ക്ക് വ​ർ​ധി​പ്പി​ക്കും
* ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, പ്ര​മേ​ഹം തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ളി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം

സജീവമാക്കാം അവധിക്കാലം

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ഫി​റ്റ്‌​ന​സ് പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ തുടരാൻ സ​ഹാ​യി​ക്കും. ഇതൊക്കെത്തന്നെയാണ് ഈ വേ​ന​ൽ​ അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ളെ സ​ജീ​വ​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​തയും പ്രാധാന്യവും.

വിവരങ്ങൾ:

ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. 

Related posts

Leave a Comment