​എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ൽ ബി​ജെ​പി​യെ ജ​യി​പ്പി​ക്കാം, ജ​ന​ങ്ങ​ളു​ടെ വോ​ട്ട് കൊ​ണ്ട് ബി​ജെ​പി ഒ​രി​ക്ക​ലും ജ​യി​ക്കി​ല്ല; പ​രി​ഹാ​സ​വു​മാ​യി എം. ​ബി രാ​ജേ​ഷ്

പാ​ല​ക്കാ​ട്: എ​ക്സി​റ്റ് പോ​ൾ ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ ബി​ജെ​പി​യെ പ​രി​ഹ​സി​ച്ച് സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം. ​ബി രാ​ജേ​ഷ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ൽ ബി​ജെ​പി​യെ ജ​യി​പ്പി​ക്കാം. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ വോ​ട്ട് കൊ​ണ്ട് ബി​ജെ​പി ഒ​രി​ക്ക​ലും ജ​യി​ക്കി​ല്ലെ​ന്ന് മ​ന്ത്രി പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം, ബാ​ർ കോ​ഴ​യി​ലും ത​ന്‍റെ പ്ര​തി​ക​ര​ണം അ​റി​യി​ച്ചു. ബാ​ർ കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​ത് തു​രു​മ്പി​ച്ച ആ​യു​ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ർ കോ​ഴ​യി​ല്‍ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ക​രു​തി. ഒ​രു ദി​വ​സം കൊ​ണ്ട് കോ​ഴ ആ​രോ​പ​ണ​ത്തി​ന്‍റെ മു​ന ഒ​ടി​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം കു​റ​ച്ച് കൂ​ടി ന​ല്ല ആ​യു​ധ​ങ്ങ​ളു​മാ​യി വ​ര​ട്ടെ അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment