കാട്ടാക്കട : ടാറിൽ മുങ്ങിയ നായ്ക്കുട്ടികൾക്ക് രക്ഷകരായി ഒരുകൂട്ടം യുവാക്കൾ. മലയിൻകീഴ് തച്ചോട്ടു കാവ് കാവുവിള ലയിനിൽ തച്ചോട്ടുകാവ് റസിഡന്റ്സ് അസോസിയേഷൻ പരിധിയിലാണ് ഒന്നര മാസം പ്രായമുള്ള നായകുട്ടികൾക്ക് യുവാക്കൾ രക്ഷകരായത്.
സ്വകാര്യ പുരയിടത്തിൽ മറിഞ്ഞുകിടന്ന ടാർ വീപ്പയിലേക്ക് ഏഴു നായ്ക്കുട്ടികൾ ഓടി കയറുകയായിരുന്നു.
വൈകുന്നേരം ബാഡ്മിന്റൺ കളിക്കാൻ എത്തിയ പ്രദേശവാസികളായ യുവാക്കളാണ് ടാറിൽ മുങ്ങിയ നായ്ക്കുട്ടികളെ കണ്ടെത്തിയത്. തുടർന്ന് സന്ദീപ് രവീന്ദ്രൻ,അമൽ ബാബു,ശ്രീലാൽ, എസ്.എസ്.അതുൽ, വിഷ്ണു, സംഗീത് , ജ,മഹേഷ്, എസ് .വൈശാഖ്, ലാലു എന്നിവരടങ്ങിയ സംഘം മണ്ണെണ്ണയും ഡീസലുമായെത്തി രക്ഷപെടുത്തുകയായിരുന്നു.
വിവരം അഗ്നിരക്ഷാ സേനയെയും പോലീസിനെയും അറിയിച്ചെങ്കിലും അവർ അവഗണിച്ചെന്ന് യുവാക്കൾ പറഞ്ഞു.