ഇന്ത്യയ്ക്കെതിരേ കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തും.
ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു.
കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്.
പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
പ്രവാചക നിന്ദക്കെതിരെ കുവൈത്ത് പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിരുന്നു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഏറെയും പാക്കിസ്ഥാന്,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് വിവരം.
നിരവധി ഇന്ത്യക്കാരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രകടനത്തില്‍ പങ്കെടുത്ത ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് തിരികെയെത്തുമ്പോള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് വിവരം.