പ്രാഥമികാവശ്യം എന്നതിലുപരിയായി ഭക്ഷണവും ആഡംബരമായി മാറിക്കഴിഞ്ഞു. രുചിയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണപദാർഥങ്ങൾ ഇന്നു ലഭ്യമാണ്. അതിസമ്പന്നർ മാത്രം കഴിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ പരിചപ്പെടാം.
വൈറ്റ് ട്രഫിൾസ്
ഇറ്റലിയിലെ പ്രത്യേക പ്രദേശങ്ങളിൽ കാണപ്പെടുന്ന കൂൺ വിഭാഗത്തിൽപ്പെട്ട അപൂർവമായ ഭക്ഷ്യവസ്തുവാണ് വൈറ്റ് ട്രഫിൾസ്. രുചിയിലും പാരന്പര്യത്തിലും മാത്രമല്ല വിലയിലും രാജാവാണ് ഈ കൂൺ. ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷ്യവസ്തുവായി ഇന്നു കണക്കാക്കപ്പെടുന്ന വൈറ്റ് ട്രഫിൾസിന് ഒരു കിലോയ്ക്ക് നാലു ലക്ഷത്തിലേറെയാണു വില.
കോപി ലുവാക്ക് കാപ്പി
സിവെറ്റ് കോഫി എന്നും ഇത് അറിയപ്പെടുന്നു. സിവെറ്റ് എന്ന ജീവിയെക്കൊണ്ട് കാപ്പിക്കുരു തീറ്റിച്ച് ദഹനപ്രകൃക്രിയയിലൂടെ പുറത്തെടുത്തതിനുശേഷം തയാറാക്കുന്ന കാപ്പിയാണിത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഈ കാപ്പി ഒരു കപ്പിന് 8,000 രൂപ വരെയാണ് വില.
മാറ്റ്സുടേക്ക് കൂൺ
ജാപ്പനീസ് പാചകരീതിയിൽ ഉപയോഗിക്കുന്ന ഈ കൂൺ വില കൂടിയതും സുഗന്ധമുള്ളതുമായ കൂൺ ആണ്. ഒരു കിലോയ്ക്ക് ഒന്നരലക്ഷം രൂപയിലേറെയാണു വില.