ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ വ്യാപകമായി പഴകിയ സാധനങ്ങള്‍ എത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ 1988 മെയില്‍ നിര്‍മ്മിച്ച ടൂത്ത്ബ്രഷുകള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചെന്ന് പരാതി. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂളിലുള്ള ക്യാമ്പിലാണ് 30 വര്‍ഷം പഴക്കമുള്ള ബ്രഷുകള്‍ എത്തിച്ചത്. രണ്ടര രൂപയാണ് വില.
ബ്രഷിന്റെ കവറില്‍ ഇതുരണ്ടും വ്യക്തമായി കാണാം. ഇത്തരത്തില്‍ ഒരു പെട്ടി ബ്രഷുകള്‍ ക്യമ്പിലെത്തിയതായി യുവാവ് പറയുന്നു. എന്നാല്‍ മുപ്പതുവര്‍ഷം മുമ്പ് ബ്രഷിന് രണ്ടര രൂപയില്ലെന്ന ആരോപണവുമായി ചിലര്‍ വിഡിയോക്കെതിരെ രംഗത്തെത്തി. എന്നാല്‍ 1988 എന്നത് പ്രിന്റ് ചെയ്തപ്പോള്‍ വന്ന പിശക് മാത്രമാകാമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ചില ആശുപത്രികളിലും ഹോട്ടലിലുമെല്ലാം ഇത്തരം യൂസ് ആന്റ് ത്രോ ബ്രഷുകള്‍ ഉണ്ടെന്നും മറ്റു ചിലര്‍ പറയുന്നു.