തലശേരി: കണ്ണൂർ തലശേരിയിൽ 770 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടികൂടി.കോളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സെന്റർ പൊയിലൂർ വടക്കേയിൽ പ്രമോദ്, വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽനിന്നാണ് ഉഗ്രസ്ഫോടനശേഷിയുള്ള വസ്തുക്കൾ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോളവല്ലൂർ പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.