കൊച്ചി: ഏതുതരം ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചെറുകിട സംരംഭകരെയും ഉത്പാദകരെയും വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ കൈക്കലാക്കിയത് 35 ലക്ഷം രൂപയെന്നു പോലീസ്.
കേസുമായി ബന്ധപ്പെട്ട് കടവന്ത്ര കെ.പി.വള്ളോന്‍ റോഡ് ഡിഡി മൈല്‍സ്റ്റോണ്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടോളാസ് ഗ്രൂപ്പ് ഓഫ് ബിസിനസ് സ്ഥാപന ഉടമ ചോറ്റാനിക്കര ദര്‍ശന എന്‍ക്ലേവില്‍ താമസിക്കുന്ന പി.കെ. സബിന്‍രാജ് (33), സഹായി എളംകുളം പുതുക്കാട് വീട്ടില്‍ വൃന്ദ (39) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍, എസ്ഐ സി. ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അതേസമയം ഇവര്‍ സംസ്ഥാനമൊട്ടാകെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പരാതിക്കാരുടെ എണ്ണം ഇനിയും കൂടുമെന്ന് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍ പറഞ്ഞു.