ന്യൂഡൽഹി: ജനുവരിയിൽ ഇന്ത്യയുടെ കയറ്റുമതി ഒന്പതു ശതമാനം വർധിച്ചു. എന്നാൽ ഇറക്കുമതി 26.1 ശതമാനം കൂടി. തന്മൂലം വാണിജ്യകമ്മി 1686 കോടി ഡോളറായി. തലേ ജനുവരിയിലെ 990 കോടിയെ അപേക്ഷിച്ച് 70 ശതമാനം അധികം.
കയറ്റുമതി 2438 കോടി ഡോളറിന്റേതും ഇറക്കുമതി 4068 കോടി ഡോളറിന്റേതുമാണ്. ഏപ്രിൽ-ജനുവരി കാലയളവിൽ കയറ്റുമതി 11.75 ശതമാനം വളർന്ന് 24789 കോടി ഡോളറും ഇറക്കുമതി 22.21 ശതമാനം വളർന്ന് 37,900 കോടി ഡോളറുമായി. പത്തുമാസത്തെ വാണിജ്യകമ്മി 13,115 കോടി ഡോളറാണ്. ജനുവരിയിൽ സ്വർണ ഇറക്കുമതി 159 കോടി ഡോളറായി ചുരുങ്ങി.