കാൺപൂർ: ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ എട്ടു പേർ മരിച്ചു. 40 പേർക്കു പരിക്കേറ്റു. ഉത്തർപ്രദേശില കന്നൗജിൽ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.
ലക്നൗവിൽനിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ്, ഹൈവേയിലെ ഡിവൈഡറിൽ ചെടികൾക്ക് വെള്ളം ഒഴിക്കുകയായിരുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു പറയുന്നു.