“എ​ക്‌​സ്ട്രാ ല​ഡു എ​ടു​ക്കാ​നു​ണ്ടോ?’… ട്രെ​ന്‍​ഡി​ങ്ങാ​യി ഗൂ​ഗി​ള്‍ പേ​യി​ലെ ദീ​പാ​വ​ലി ഓ​ഫ​ര്‍

കൊ​ച്ചി: “നി​ന്‍റെ കൈ​യി​ല്‍ എ​ക്‌​സ്‌​ട്രാ ല​ഡു എ​ടു​ക്കാ​നു​ണ്ടോ’ – ഗൂ​ഗി​ള്‍ പേ ​യൂ​സ​ര്‍​മാ​രെ​ല്ലാം വാ​ട്‌​സ് ആ​പ്പി​ലും ഇ​ന്‍​സ്റ്റ​ഗ്രാം ചാ​റ്റി​ലും ല​ഡു ചോ​ദി​ച്ചു ന​ട​ക്കു​ക​യാ​ണ്. ക​ള​ര്‍ ല​ഡു, ഫു​ഡ്ഡി ല​ഡു, ഡി​സ്‌​കോ ല​ഡു, ദോ​സ്തി ല​ഡു, ട്വി​ങ്കി​ള്‍ ല​ഡു, പി​ന്നെ ട്രെ​ന്‍​ഡി ല​ഡു… ആ​റെ​ണ്ണ​വും കി​ട്ടി​യാ​ല്‍ 51 രൂ​പ മു​ത​ല്‍ 1001 രൂ​പ വ​രെ ക്യാ​ഷ് ബാ​ക്കാ​യി ല​ഭി​ക്കു​മെ​ന്നാ​ണ് ഗൂ​ഗി​ള്‍ പേ ​പ​റ​യു​ന്ന​ത്.

ദീ​പാ​വ​ലി സ്‌​പെ​ഷ്യ​ല്‍ ല​ഡു കി​ട്ടാ​നാ​യി ഗൂ​ഗി​ള്‍ പേ​യി​ല്‍ മി​നി​മം 100 രൂ​പ​യു​ടെ ട്രാ​ന്‍​സാ​ക്ഷ​ന്‍ എ​ങ്കി​ലും ന​ട​ത്ത​ണം. മ​ര്‍​ച്ച​ന്‍റ് പേ​യ്‌​മെ​ന്‍റ്, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജിം​ഗ്, അ​ല്ലെ​ങ്കി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് പ​ണം അ​യ​ച്ചു കൊ​ടു​ക്ക​ല്‍ എ​ന്നി​വ​യി​ലൂ​ടെ​യൊ​ക്കെ ല​ഡു കി​ട്ടും.

മ​റ്റു​ള്ള​വ​ര്‍​ക്ക് ല​ഡു ഗി​ഫ്റ്റ് ചെ​യ്യാ​നും ല​ഡു​വി​നാ​യി റി​ക്വ​സ്റ്റ് ചെ​യ്യാ​നും സാ​ധി​ക്കും. ഇ​തി​നാ​ല്‍ ത​ന്നെ ചാ​റ്റ് ബോ​ക്‌​സു​ക​ളി​ല്‍ എ​ല്ലാം ഇ​പ്പോ​ള്‍ ല​ഡു​വി​ന് വേ​ണ്ടി​യു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ്. ഒ​ക്‌​ടോ​ബ​ര്‍ 21 മു​ത​ല്‍ ന​വം​ബ​ര്‍ 07 വ​രെ​യാ​ണ് ഗൂ​ഗി​ള്‍ പേ​യു​ടെ ഈ ​ല​ഡു ഓ​ഫ​ര്‍ ല​ഭി​ക്കും.

ആ​ദ്യ​ത്തെ ര​ണ്ട് ല​ഡു​ക​ള്‍ ഇ​ഷ്ടം പോ​ലെ കി​ട്ടാ​നു​ണ്ട്. ബാ​ക്കി ഉ​ള്ള​വ കി​ട്ടാ​ന്‍ അ​ല്‍​പം ബു​ദ്ധി​മു​ട്ടാ​ണ്. ട്വി​ങ്കി​ള്‍ ല​ഡു ആ​ണ് കി​ട്ടാ​ന്‍ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടെ​ന്ന് ല​ഡു അ​ന്വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

ഇ​ന്‍​സ്റ്റ ക​മ​ന്‍റ് ബോ​ക്‌​സു​ക​ളി​ലും ഫേ​സ്ബു​ക്കി​ലും ട്വി​ങ്കി​ള്‍ ല​ഡു ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല.

Related posts

Leave a Comment