വീട്ടുകാർ ആറിയാതെ ഒളിച്ചോടി വിവാഹം കഴിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിൽ ആരും അറിയായൊരു വിവാഹം നടന്നിരിക്കുകയാണ് ബിഹാറിൽ. എന്നാൽ അതിപ്പോ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അവിടെ.
സിവാൻ ജില്ലയിലെ ജാർതി മാതാ ക്ഷേത്രത്തിൽ വച്ചാണ് സംഗീത എന്ന യുവതിയും കൃഷ്ണ എന്ന യുവാവും വിവാഹം ചെയ്തത്. ഹിന്ദു ആചാര പ്രകാരം വരൻ വധുവിന്റെ കഴുത്തിൽ താലിയും ചാർത്തി, സിന്ദൂരവും തൊട്ടു.
അഗ്നിസാക്ഷിക്ക് മുൻപിൽ വലം വയ്ക്കുകയും ചെയ്തു. എന്നാൽ വധു വരൻമാർ ആരാണെന്ന കാര്യം വിവാഹം നടത്തിക്കൊടുത്ത പൂജാരിക്ക് പോലും അറിയില്ലായിരുന്നു. സംഘർഷം കലുഷിതമായപ്പോഴാണ് അദ്ദേഹം പോലും ആ സത്യം അറിഞ്ഞത്.
വധു സംഗീതയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് വരൻ കൃഷ്ണ. ഭര്‍ത്താവ് നന്ദ് കിഷോർ മഹാതോ ജോലിക്കായി ദൂരെദേശത്ത് പോയ സമയത്താണ് സംഗീത ഭതൃ സഹോദരനൊപ്പം അടുത്ത ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തി വിവാഹിതരായത്. സംഗീതക്കും നന്ദ് കിഷോറിനും രണ്ട് മക്കളുണ്ട്.
നന്ദ് കിഷോർ നാട്ടിൽ നിന്നും മാറിയാണ് നിൽക്കുന്നത്. ജോലി ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇദ്ദേഹം വീട്ടിൽ നിന്നും മാറി നിൽക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കും വേണ്ടിയാണ് ഇയാൾ ജീവിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. നന്ദ് കിഷോറിനോട് സംഗീത ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റാണെന്നും അവർആരോപിച്ചു.