കിയോഞ്ജർ(ഒഡീഷ): വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു യുവാവ് ഭാര്യയെ അന്പെയ്തു കൊലപ്പെടുത്തി. ഒഡീഷയിലെ കിയോഞ്ജറിൽ ഹന്ദിഭംഗയിൽ ദസറ മുണ്ട എന്നയാളാണു ഭാര്യ ചിനി മുണ്ട (35) യെ കൊലപ്പെടുത്തിയത്. ഭാര്യക്ക് അവരുടെ സഹപ്രവർത്തകനുമായി വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ചാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു.
ജോലിക്കു പോകരുതെന്നു വിലക്കിയില്ലെങ്കിലും ഭാര്യ കൂട്ടാക്കിയില്ലത്രെ. ഇതേച്ചൊല്ലി കഴിഞ്ഞദിവസം രാത്രിയുണ്ടായ തർക്കത്തെത്തുടർന്നു ദസറ പ്രകോപിതനായി ഭാര്യയുടെ നെഞ്ചിലേക്ക് അമ്പ് എയ്യുകയായിരുന്നു. ഉടൻതന്നെ ദസറയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ചിനിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ദസറ കുറ്റം സമ്മതിച്ചു.