ലക്നൗ: വിവാഹേതര ബന്ധം മനസിലാക്കിയ ഭാര്യ ഷോപ്പിംഗ് മാളിൽവച്ചു ഭർത്താവിനെയും കാമുകിയെയും പൊതിരെ തല്ലി. ഉത്തർപ്രദേശിലെ ഏതോ നഗരത്തിലെ ഷോപ്പിംഗ് മാളിലാണു സംഭവം. എക്സിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.
യുവതി തന്റെ ഭർത്താവുമായി വാക്കുതർക്കത്തിലേർപ്പെടുന്നതാണു വീഡിയോയുടെ തുടക്കം. തുടർന്നു കോപാകുലയായ ഭാര്യ യുവാവിന്റെ മുഖത്തടിക്കുന്നു.
ഈ സമയം തൊട്ടടുത്ത് തനിക്കൊന്നുമറിയില്ല എന്ന ഭാവത്തിൽ മൊബൈൽഫോണിൽ മെസേജുകൾ വായിച്ചുനിൽക്കുന്ന കാമുകിയെ കാണാം. നിലത്തുവീണു കിടക്കുന്ന തന്റെ ബാഗുമെടുത്ത് മടങ്ങാനൊരുങ്ങുമ്പോൾ കാമുകിയുടെ മുടിയിൽ പിടിച്ചുവലിച്ചു ഭാര്യ നിലത്തിടുന്നു. ആക്രമണത്തിനിരയായ കാമുകിയെ യുവാവ് എഴുന്നേൽക്കാൻ സഹായിക്കുന്നതും ഇരുവരും സംഭവസ്ഥലത്തുനിന്നു നടന്നുനീങ്ങുന്നതും വീഡിയോയിലുണ്ട്.
Extra-Marital affair kalesh (Wife Caught her Hisband with other lady inside Mall) pic.twitter.com/d1jekkE9os
— Ghar Ke Kalesh (@gharkekalesh) February 29, 2024