ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം തോന്നിയ കാര്യം ഭർത്താവ് അറിഞ്ഞാലുള്ള അവസ്ഥ എന്താകുമെന്ന് ഓർത്തിട്ടുണ്ടോ? എങ്കിൽ അവളുടെ കാര്യത്തിലൊരു തീരുമാനമായി എന്നു മറുപടി പറയാൻ വരണ്ട.
ഇവിടെ സംഭവിച്ചത് ട്വിസ്റ്റ്. ബിഹാറിലെ സഹര്‍സയിലാണ് സംഭവം. പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടെ യുവതിക്ക് മറ്റൊരാളോട് പ്രണയം തോന്നി. ഇതറിഞ്ഞ ഭർത്താവ് ആരെയും അടിക്കാനോ ഇടിക്കാനോ ഒന്നും നിന്നില്ല. അദ്ദേഹം തന്റെ ഭാര്യയുടേയും കാമുകന്റേയും വിവാഹം നടത്തിക്കൊടുത്തു.
പ്രണയിച്ച് വിവാഹിതരായവരായിരുന്നു ദന്പതികൾ. 12 വർഷം ഇരുവരും ഒന്നിച്ച് ജീവിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. എന്നാൽ ഈ ബന്ധം നിലനില്‍ക്കെയാണ് യുവതി മറ്റൊരാളുമായി പ്രണയത്തിലായത്. ആയാളാകട്ടെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
ഭാര്യയുടെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ ഭര്‍ത്താവ് ബന്ധം പിരിയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരായി. ഡിവോഴ്സ് പേപ്പർ കയ്യിൽ കിട്ടിയ ശേഷമാണ് യുവാവ് മുന്‍ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുനല്‍കിയത്. വിവാഹച്ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭാവിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ താന്‍ ഇടപെടില്ലെന്നും ദമ്പതികള്‍ തന്നെ നേരിടേണ്ടിവരുമെന്നും യുവാവ് പറഞ്ഞു.