യാത്ര ചെയ്യുമ്പോൾ പുസ്തകങ്ങൾ വായിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നവരുണ്ട്. ചിലരാകട്ടെ മൊബൈൽ ഫോൺ കാര്യമായി ഉപയോഗിക്കുകയോ അല്ലെങ്കിൽ സഹയാത്രികരുമായി സംസാരിച്ച് ഇരിക്കുകയോ ചെയ്യും.
ട്രയിൻ യാത്രകളിൽ സാധനങ്ങൾ വിൽക്കാനായി കച്ചവടക്കാർ ഇടയ്ക്കിടെ കയറിയിറങ്ങുന്നത് പതിവ് കാഴ്ചയാണ്.
എന്നാൽ ഒരു ട്രെയിൻ യാത്രക്കിടെ ഒരു യുവതി മറ്റൊരു യുവതിയ്ക്ക് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ബ്യൂട്ടീഷ്യനായ യാത്രക്കാരി യുവതിയെ സീറ്റിൽ ഇരുത്തിയാണ് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്നത്. ബംഗാവോൺ ലോക്കൽ ട്രെയിനിലാണ് ഈ സംഭവം.