സ്ത്രീകൾ സൗന്ദര്യ വർധനത്തിനായി പല ബ്രാന്റഡ് സാധനങ്ങളും ഉപയോഗിക്കാറുണ്ട്. അതു പോലെ തന്നെ ഫേഷ്യൽ, പുരികം ത്രെഡിംഗ് അങ്ങനെ പല വിധ കാര്യങ്ങളും മുഖത്ത് ചെയ്യാറുണ്ട്.
എന്നാൽ പുരികം ത്രെഡ് ചെയ്തതിനു ഭാര്യയെ ഉപേക്ഷിക്കുന്ന ഭർത്താവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഞെട്ടണ്ട. സംഭവം സത്യമാണ്. കാൺപൂരാണ് സംഭവം.
പുരികം ത്രെഡ് ചെയ്തു വന്നതിനു ഭാര്യയെ മുത്തലാഖ് ചൊല്ലുകയായിരുന്നു ഭർത്താവ്. എന്നാൽ 2017ൽ മുത്തലാഖ് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമായി സുപ്രിംകോടതി പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെ തന്നെ മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വരികയും ചെയ്തു. ഇത് പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണ്.
സലീമും, ഗുൽസായ്ബയും 2017-ലാണ് വിവാഹിഹതരാകുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ശേഷം ജോലിക്കു വേണ്ടി സലിം സൗദി അറേബ്യയിലേക്ക് പോയി.
എന്നാൽ സലീം പോയ ശേഷം അയാളുടെ വീട്ടുകാർ സ്ത്രീധനം ചോദിച്ച് ഗുൽസായ്ബയെ പീഡിപ്പിച്ചിരുന്നു.
സലീമും ഗുൽസായ്ബയും വിഡിയോ കോൾ മുഖേന ആയിരുന്നു സംസാരിച്ചിരുന്നത്. ഒക്ടോബർ നാലിന് ഗുൽസായിബ സലീമും വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ഗുൽസായ്ബയുടെ പുരികം ത്രെഡ് ചെയ്തതായി സലീം ശ്രദ്ധിച്ചു.
ഇതിൽ പ്രകോപിതനായ തന്നിഷ്ടംപോലെ ഇനിയുള്ള കാലം നടന്നോ എന്ന് പറഞ്ഞ് ഗുൽസായിബയെ മുത്തലാഖ് ചൊല്ലുകയായിരുന്നു.സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.