കോഴിക്കോട് : വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ ഐജിയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്.
ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജി പി.വിജയന്റെ പേരിലാണ് വ്യാജ അക്കൗണ്ട് ആരംഭിച്ചത്. ഐജി തന്നെ ഇക്കാര്യം മുന്നറിയിപ്പായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു .
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാജ അക്കൗണ്ട് നിര്‍മിക്കുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും രണ്ട് അക്കൗണ്ടുകള്‍ ഒഴിവാക്കിയിരുന്നതായും ഐജി “രാഷ്ട്രദീപിക’യോട് പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തു നിന്നാണ് ഇത് ചെയ്തതെന്നാണ് സൂചന. സംഭവത്തില്‍ ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടുന്ന സംഭവം സംസ്ഥാനത്ത് നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. .
വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചു അതിലൂടെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പു രീതി.
ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം നടക്കുന്നുണ്ട്. അത്യാവശ്യമാണ്, സഹായിക്കണമെന്നും മറ്റും മെസഞ്ചറിലൂടെ അഭ്യര്‍ത്ഥിക്കുകയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്വകാര്യ കമ്പനി ഉടമകള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലും ഇത്തരത്തില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം.
ഫേസ്ബുക്കിലൂടെ പരിചയം നടിച്ചു പണം തട്ടുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.